jobfair

പത്തനംതിട്ട : ജില്ലാ എംപ്‌ളോയിമെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിനിജോബ് ഫെസ്റ്റ് പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജെറി അലക്‌സ് ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി.ജി.വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എംപ്ലോയ്‌മെന്റ് ഓഫീസർമാരായ ജെ.എഫ് സലിം, സി.ഖദീജാബീവി, ജൂനിയർ എംപ്ളോയ്‌മെന്റ് ഓഫീസർമാരായ ഷിബി തോമസ്, പി.ബി ഗീതാമണി, എച്ച്.സി ആർ.ബീനാമോൾ എന്നിവർ പങ്കെടുത്തു. അഞ്ച് പ്രമുഖ കമ്പനികൾ പങ്കെടുത്ത മിനിജോബ്‌ഫെസ്റ്റിൽ 200 ൽ അധികം ഉദ്യോഗാർത്ഥികൾ പങ്കെടുക്കുകയും 77 പേരെ വിവിധ തസ്തികകളിലേക്ക് പ്രാഥമികമായി തെരഞ്ഞെടുക്കുകയും ചെയ്തു.