പത്തനംതിട്ട : 1993ലെ കേരള ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 2 (എഫ്) പരിധിയിൽ വരുന്ന ഭൂമി കൈവശമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പട്ടയം അനുവദിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർ ഒരു മാസത്തിനകം അതത് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.