തിരുവല്ല: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ തിരുവല്ലയിൽ പ്രവർത്തനം തുടങ്ങി ഒരുവർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവും ഫോട്ടോ പ്രദർശനവും ഇന്ന് നടക്കും. തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിൽ ഇന്ന് രാവിലെ 10ന് മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് മുഖ്യാതിഥിയാകും. കെ.എസ്.ആർ.ടി.സി. സൗത്ത് സോൺ എക്സി.ഡയറക്ടർ ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഓഫീസർ കെ.ബി.സാം, കോർഡിനേറ്റർ സന്തോഷ്‌കുമാർ സി, ജേക്കബ് സാം ലോപ്പസ് എന്നിവർ പ്രസംഗിക്കും.