പത്തനംതിട്ട: അശരണ ബാല്യങ്ങൾക്ക് ശിശുദിനത്തിൽ സമ്മാനം എത്തിച്ചുനൽകുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 'പുത്തനുടുപ്പും പുസ്തകവും' ജില്ലയിൽ മൂന്നാം വർഷത്തിലേക്ക്. ജില്ലയിലെ എസ്.പിസി സ്‌കൂളുകൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ നൽകുന്ന പുതുവസ്ത്രങ്ങളും പഠന സാമഗ്രികളും ആഹാരസാധനങ്ങളും അംഗീകൃത ബാല ബാലികാശ്രമങ്ങളിലെ കുരുന്നുകൾക്ക് ശിശുദിനത്തിൽ സമ്മാനിക്കുന്ന വേറിട്ട പദ്ധതിയാണിത്. നോഡൽ ഓഫീസിനൊപ്പം സീനിയർ വോളണ്ടിയർ കോർപ്‌സിന്റയും സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ നോഡൽ ഓഫീസർ ,നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ എവിദ്യാധരൻ അറിയിച്ചു.