 
പന്തളം : വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മുളമ്പുഴ ആശാരിവിളയിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ എൻ. ലളിത (64) നെയാണ് ഇന്നലെ പുലർച്ചെ മകൻ രതീഷിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഇളയ മകൻ വിനീതിനൊപ്പം താമസിച്ചു വരികയായിരുന്ന ലളിത രണ്ടുദിവസം മുമ്പാണ് രതീഷിന്റെ വീട്ടിൽ താമസിക്കാനായി എത്തിയത്. മാനസിക അസ്വസ്ഥത ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. മരുമക്കൾ: അനിത, എസ്. മീര. പന്തളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്‌കാരം നടത്തി.