മല്ലപ്പള്ളി : പഞ്ചായത്ത് ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ രണ്ടാം നിലയുടെ പ്രധാന പ്രവേശന വഴിയുടെ ഷട്ടർ തുറന്നുനൽകാത്തതിൽ പ്രതിഷേധിച്ച് , കടമുറി വാടകയ്ക്കെടുത്ത യുവതിയുടെ പ്രതിഷേധം.
ത്രഡ് ഹൗസ് കടയുടെ ഉടമ അമ്പിളിയാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത് . തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി . തർക്കം ഉണ്ടായെങ്കിലും പിന്നീട് ഷട്ടർ തുറന്നുനൽകി. പഞ്ചായത്തിന്റെ ജീപ്പ് പാർക്ക് ചെയ്യുന്നത് പ്രവേശന വഴിയുടെ ഉൾ വശത്തായതുകൊണ്ടാണ്ഷട്ടർ തുറന്നു നൽകാൻ താമസിച്ചതെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ വാടകയ്ക്ക് നൽകിയിട്ടുള്ള മൂന്നാം നിലയിലെ മുറികളിൽ എത്താനുള്ള പ്രധാന വഴി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാവിലെ 10 മണിയോടു കൂടിമാത്രമാണ് തുറക്കാനുള്ളതെന്ന് അമ്പിളി പറഞ്ഞു. ഇത് സംബന്ധിച്ച് പഞ്ചായത്തിന് പരാതി നൽകിയിട്ടുണ്ട്. അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽപ്രശ്നം ചർച്ചചെയ്യുമെന്ന് അധികൃതർ പറഞ്ഞു.