തിരുവല്ല: നവീകരിച്ച തിരുവല്ല സെന്റ് ജോർജ്ജ് സിംഹാസന പള്ളിയുടെ മൂറോൻ കൂദാശ 12നും13നും നടക്കും. ഇടവക മെത്രാപ്പോലീത്തയും മഞ്ഞനിക്കര ദയറാധിപനുമായ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. ഒൻപത് വിശുദ്ധരുടെ തിരുശേഷിപ്പുകൾ ദേവാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 12ന് വൈകിട്ട് 4ന് കൂദാശ ചടങ്ങുകൾ തുടങ്ങും. 4:15ന് പാത്രിയർക്കാ പതാക ഉയർത്തൽ, 5ന് പ്രാർത്ഥന, 6ന് ദേവാലയ മൂറോൻ കൂദാശ. മോർ അത്താനാസിയോസ് ഗീവർഗീസ്, ഡോ.മോർ കൂറിലോസ് ഗീവർഗീസ്, മോർ ഗ്രീഗോറിയോസ് കുറിയാക്കോസ് എന്നിവർ കാർമ്മികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന്. 13ന് രാവിലെ 7.30ന് പ്രാർത്ഥന, 8.30ന് മൂന്നിന്മേൽ കുർബാനയ്ക്ക് മോർ തേവോദോസിയോസ് മാത്യൂസ്, മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് എന്നിവർ കാർമ്മികരാകും.തുടർന്ന് ദേവാലയത്തിലെ തിരുശേഷിപ്പുകളുടെ പുനപ്രതിഷ്ഠ, മദ്ധ്യസ്ഥപ്രാർത്ഥന, സമാപനസമ്മേളനം, ആദരിക്കൽ. തുടർന്ന് സ്നേഹവിരുന്ന്. വികാരി ഫാ.ജെറികുര്യൻ കോടിയാട്ട്, ട്രസ്റ്റി പ്രവീൺ കോടിയാട്ട്, കമാൻഡർ മോഹനൻ ചെറിയാൻ, അഡ്വ.ജെറി എം.വർഗീസ്,ജോയി പരിയാരത്ത്,രാജു കൈമമണ്ണിൽ,കുഞ്ഞ്, തോമസ് ജോസഫ്,ഏബ്രഹാം ചാക്കോ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.