അടൂർ: ജില്ലാ ഹോസ്പിറ്റൽ,സഞ്ചരിക്കുന്ന നേത്രപരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കസ്തൂർബ ഗാന്ധിഭവനിൽ നടന്ന നേത്രരോഗ പരിശോധനാ ക്യാമ്പ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖഅനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അനുലക്ഷ്മിയുടെ നേതൃത്വത്തിൽ കസ്തൂർബ ഗാന്ധിഭവനിലെ മുഴുവൻ മാതാപിതാക്കളുടേയും കണ്ണുകൾ പരിശോധിച്ച് ചികിത്സ നിശ്ചയിച്ചു. ശസ്ത്രക്രിയ നിശ്ചയിച്ചവർക്ക് ജില്ലാ ആശുപത്രിയിൽ നടത്തും. കണ്ണട വേണ്ടവർക്ക് അത് ഉടൻ നല്കും. ഡയറക്ടർ കുടശനാട് മുരളി ആമുഖ പ്രസംഗം നടത്തി. ചെയർമാൻ പഴകുളം ശിവദാസൻ, അടൂർ രാമകൃഷ്ണൻ, എസ്.മീരാസാഹിബ്, ബി.ഹരിപ്രസാദ്, എം.ആർ ജയപ്രസാദ്, അനിരുദ്ധൻ തടത്തിൽ,ആശുപത്രി ജീവനക്കാരായ ഷെർലി, ഉഷാകുമാരി,ബ്രൗണി, വന്ദന, മാനേജർ ജയശ്രീ എന്നിവർ നേതൃത്വം നൽകി.