ചെങ്ങന്നൂർ: മുളക്കുഴ വില്ലേജിലെ കാരയ്ക്കാട് എസ്.എച്ച്.വി ഹൈസ്‌കൂൾ വോട്ടിംഗ് കേന്ദ്രമായുള്ളവർക്കും, പ്രദേശവാസികൾക്കും, 80,81,82 ബൂത്തുകളിൽപ്പെട്ടവർക്കുമായി ശനിയാഴ്ച രാവിലെ 10 മുതൽ എസ്.എച്ച്.വി. ഹൈസ്‌കൂളിൽ ആധാർ ലിങ്കിംഗ് ക്യാമ്പ് നടത്തും. തിരിച്ചറിയൽ കാർഡും ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത എല്ലാ വോട്ടർമാരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെങ്ങന്നൂർ തഹസിൽദാർ അറിയിച്ചു.