തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന് മുന്നോടിയായുള്ള ജനകീയ ചർച്ച തിരുമൂലപുരം എസ്. എൻ. വി. എസ്. ഹൈസ്‌കൂളിൽ നടന്നു. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.. സംസ്ഥാന പാഠ്യപദ്ധതി ഫോക്കസ് ഗ്രൂപ്പ് അംഗം ഡോ. ആർ. വിജയമോഹൻ മോഡറേറ്ററായി . രാജേന്ദ്രൻ പി ആർ, സുനിൽ ജി, റെജികുമാർ തിരുമൂലപുരം, അജിത് കുമാർ, ബിബിൻ തമ്പി,ശ്യാം തുകലശ്ശേരി,പി. ടി. എ. പ്രസിഡന്റ് അനിൽകുമാർ,സ്‌കൂൾ മാനേജർ പി. റ്റി പ്രസാദ്, ഹെഡ്മിസ്ട്രസ് സന്ധ്യ ഡി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.