ചിറ്റാർ: സ്‌കൂൾ പാഠ്യ പദ്ധതി പരിഷ്‌കരണം സംബന്ധിച്ച് ജനകീയ ചർച്ച ചിറ്റാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. വാർഡംഗം എം.വി ജയശ്രീ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ തോമസ് ഏബ്രഹാം സ്വാഗതം പറഞ്ഞു. സ്‌കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ ആമുഖ പ്രഭാഷണം നടത്തി. ബി.ആർ. സി കോർഡിനേറ്റർ ലിജു, അബ്ദുൽസലാം, ശിഹാബുദീൻ, പ്രേംജിത്തിലാൽ, ടി.കെ സജി, പി.ബി ബിജു എന്നിവർ വിഷയം അനിൽ എം.ജോർജ് എന്നിവർ സംസാരിച്ചു.