തിരുവല്ല: ഉന്നതവിജയം നേടുന്ന പ രിവർത്തിത ക്രൈസ്തവ വിദ്യാർത്ഥികൾക്ക് കോർപ്പറേഷൻ നൽകി വന്നിരുന്ന സ്കോളർഷിപ്പ് പുന:രാരംഭിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. രണ്ടുവർഷമായി കോർപ്പറേഷനിൽ നിന്ന് സ്കോളർഷിപ്പ് നൽകാത്തതും അർഹതാ മാനദണ്‌ഡം 70 ശതമാനമാക്കി ഉയർത്തിയതും പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക മുൻ അൽമായ സെക്രട്ടറി ഡോ. സൈമൺ ജോൺ ഉദ്ഘാടനം ചെയ്തു. റവ.ഷിബു പോൾരാജ്, പാസ്റ്റർമാരായ ജോസഫ് മാത്യു, ജോസ്, എം.സി.ജയിംസ്, കെ.സി.ജോൺ, ജോസ് പള്ളത്തുചിറ, പി.എസ്. തമ്പി, സണ്ണി കടമാൻകുളം, എം.റ്റി.കുട്ടപ്പൻ, ഗ്രീഷ്മാ രാജു, മറിയാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.