11-crime-sreekanth
ശ്രീകാന്ത്

പന്തളം : പൂഴിക്കാട് തൂമല മനു മന്ദിരത്തിൽ ബിനു കുമാറിന്റെ ഭാര്യ ത്യഷ്ണ മോൾ (27) വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവുമായി ബന്ധപ്പെട്ട് ബിനു കുമാറിന്റെ സുഹൃത്തായ പന്തളം തോട്ടക്കോണം മുളമ്പുഴ മലയ്യത്ത് വീട്ടിൽ ശ്രീകാന്ത് ( 31) നെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഒക്ടോബർ 30നാണ് യുവതി മരിച്ചത്. ശ്രീകാന്ത് ഒരു വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണദിവസം രാവിലെ യുവതിയും ശ്രീകാന്തും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ശ്രീകാന്തിനെ അറിയിച്ചത് പൊലീസ് കണ്ടെത്തി, ആത്മഹത്യാ പ്രരണ കുറ്റത്തിനാണ് അറസ്റ്റ് . റിമാൻഡ് ചെയ്തു.