
തിരുവല്ല : സാമ്പത്തിക സംവരണം സ്വാഗതാർഹമാണെന്ന് കേരളാ കൗൺസിൽ ഒഫ് ചർച്ചസ് നേതൃയോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറർ റവ. എൽ. ടി പവിത്ര സിംഗ്, റവ. ലിജു എബ്രഹാം, റയ്സ്റ്റൺ പ്രകാശ്, റവ. രതീഷ് റ്റി. വെട്ടുവിളയിൽ, ലിനോജ് ചാക്കോ, ജോജി. പി. തോമസ്, റവ. റ്റി. ആർ സത്യരാജ്, റവ. ജസ്റ്റിൻ ജോസ്, ഫാ. ജോസ് കരിക്കം, സുമാ ജോർജ് എന്നിവർ പ്രസംഗിച്ചു.