മല്ലപ്പള്ളി : ജില്ലയിലെ എല്ലാ വാർഡുകളിലും വയോജനങ്ങൾക്ക് പകൽ വിശ്രമകേന്ദ്രം അനുവദിക്കണമെന്ന് കേരള വയോജന വേദി ജില്ലാ പ്രവർത്തകസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എസ്.രാജേന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേന്ദ്രൻ കർത്ത, ട്രഷറർ വി.പി. മാത്യു, ആർ.സി നായർ എന്നിവർ പ്രസംഗിച്ചു.