World Pneumonia Day
ന്യുമോണിയ ദിനം
2009ൽ സ്‌റ്റോപ്പ് ന്യുമോണിയ ഇനിഷ്യേറ്റിവ് എന്ന സംഘടനയാണ് ലോക ന്യുമോണിയ ദിനം സ്ഥാപിക്കുകയും ആദ്യമായി ആചരിക്കുകയും ചെയ്തത്. എല്ലാ വർഷവും നവംബർ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. ന്യുമോണിയ നമ്മുടെ ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് പുകവലി പൂർണമായും ഒഴിവാക്കുക.
ബാഹാവുള്ള ജന്മദിനം
Baha'u'llah
1817 നവംബർ 12ന് ബാഹാവുള്ള ഇറാനിൽ ജനിച്ചു. അറബിയിൽ ഈ വാക്കിന്റെ അർത്ഥം Glory to God എന്നാണ്. ബാഹി വിശ്വാസത്തിന്റെ പ്രവാചകനായി ബാഹാവുള്ളയെ കരുതപ്പെടുന്നു.
ദേശീയ പക്ഷിനിരീക്ഷണദിനം
National Bird Watching Day (Birthday of Salim Ali)
പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന പക്ഷി ശാസ്ത്രജ്ഞൻ ഡോ.സലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. 1896 നവംബർ 12ന് മുംബെയിൽ ജനിച്ച സലീം അലി 1987ൽ 91-ാം വയസിൽ അന്തരിച്ചു.