തിരുവല്ല: ഉത്രാടം തിരുനാൾ പമ്പാ ജലോത്സവ സമിതിയുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ ജലമേള മുൻരക്ഷാധികാരി അലക്‌സ് ചെക്കാട്ടിന്റെയും ജനപ്രതിനിധിയായിരുന്ന ജെയിംസ് ചുങ്കത്തിന്റെയും അനുസ്‌മരണ സമ്മേളനം നാളെ നീരേറ്റുപുറം എ.എൻ.സി സ്രാമ്പിക്കൽ പ്ലാസയിൽ നടക്കും.മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജലമേള വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.ഉമ്മൻ എം.മാത്യു അനുസ്മരണപ്രമേയം അവതരിപ്പിക്കും.രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, കോപ്പറേറ്റീവ് ബോർഡ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, ബി.ജെ.പി ദേശീയസമിതിയംഗം പ്രതാപചന്ദ്രവർമ്മ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ, പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ,ബ്ലോക്ക് മെമ്പർ അജിത്ത് പിഷാരത്ത്, ജനറൽ കൺവീനർ ബിജു.സി.ആന്റണി,മുൻ വൈസ് പ്രസിഡന്റ് എ.വി.കുര്യൻ എന്നിവർ പ്രസംഗിക്കും.