 
അടൂർ : സഞ്ചരിക്കുന്ന നേത്രപരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കസ്തൂർബ ഗാന്ധിഭവനിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാഅനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ കുടശനാട് മുരളി ആമുഖ പ്രസംഗം നടത്തി. ചെയർമാൻ പഴകുളം ശിവദാസൻ, അടൂർ രാമകൃഷ്ണൻ, എസ്.മീരാസാഹിബ്, ബി.ഹരിപ്രസാദ്, എം.ആർ.ജയപ്രസാദ്, അനിരുദ്ധൻ തടത്തിൽ, ഷെർലി, ഉഷാകുമാരി, ബ്രൗണി, വന്ദന, ജയശ്രീ എന്നിവർ നേതൃത്വം നൽകി.മെഡിക്കൽ ഓഫീസർ ഡോ.അനുലക്ഷ്മിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.