തിരുവല്ല: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് രണ്ടിന് നിരണം വൈ.എം.സി.എ ഹാളിൽ നടക്കും. സംസ്ഥാന ട്രഷറർ കെ.ഐ.ജെയിംസ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് യു.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വിദ്യാഭ്യാസ അവാർഡും ചികിത്സാ സഹായ വിതരണവും തിരഞ്ഞെടുപ്പും നടക്കും.