മല്ലപ്പള്ളി :തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനമായ കുറിഞ്ഞിക്കാട്ട് കാവ് നാഗരാജാ നാഗയക്ഷി ക്ഷേത്രത്തിൽ 16ന് ആയില്യം പൂജയും നൂറുംപാലും നടക്കും. മേൽശാന്തി അനിൽ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 11ന് ചടങ്ങുകൾ ആരംഭിക്കും.എല്ലാവർഷവും തുലാമാസത്തിലെ ആയില്യത്തിനാണ് ഇവിടെ വിശേഷാൽ പൂജകൾ നടത്തുന്നത്.