sndp
പുലിപ്രേത്ത് പി.കെ വിജയരാജൻ അനുസ്മരണ സമ്മേളനം കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: മരങ്ങളും പച്ചക്കറികളും നട്ട് ഭൂമിയെ പച്ച പുതപ്പിച്ച് സൂര്യന്റെ ഉൗർജം സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകനും ജൈവ കൃഷി പ്രചാരകനുമായ കെ.വി ദയാൽ പറഞ്ഞു. കാരംവേലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പുലിപ്രേത്ത് പി.കെ വിജയരാജൻ അനുസ്മരണത്തിലും പഠന ക്ലാസിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ. മോഹൻബാബു യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.വിജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.എസ് സിനികുമാരി, ഹെഡ്മാസ്റ്റർ ബി.എസ് ജയശ്രീ, ഡോ.എസ്.വിധു തുടങ്ങിയവർ സംസാരിച്ചു.മട്ടുപ്പാവ് കൃഷി സ്റ്റേറ്റ് അവാർഡ് ജേതാവ് പ്രിയ മുക്കന്നൂർ, ഫല - കാർഷിക വിള സംസ്കരണ പ്രഗത്ഭ വിലാസിനിയമ്മ ഇടപ്പരിയാരം, യോഗ – നാച്വറോപ്പതി ആചാര്യൻ ഡോ.സജീവ് പഞ്ചകൈലാസ്, ജൈവ കൃഷി പ്രചാരകൻ രാധാകൃഷ്ണൻ - പാണ്ടനാട്, സുരക്ഷിത ഭക്ഷണ പ്രചാരകൻ അലി ആലപ്പുഴ എന്നിവരെ ആദരിച്ചു. അഗത്തിച്ചീര, ഔഷധസസ്യങ്ങൾ എന്നിവ സൗജന്യമായി വിതരണം ചെയ്തു. സ്കൂൾ എൻ.എസ്.എസ് വാളണ്ടിയർമാരുടെ സഹകരണത്തോടെത്തോടെ സ്കൂൾ അങ്കണത്തിൽ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് എം.വിജയരാജൻ തുടക്കം കുറിച്ചു.