school

പത്തനംതിട്ട :​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​സ്‌കൂ​ളു​ക​ളി​ലെ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ ​പ​ദ്ധ​തി​​​ക്കാ​യി​​​ ​പണം അനുവദിക്കുന്നതിലെ കാലതാമസവും തുകയുടെ കുറവും പ്രതിസന്ധിയുണ്ടാക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ ചെലവ് തുക കഴിഞ്ഞ മൂന്നുമാസമായി ലഭിക്കുന്നില്ല. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ തുകയാണ് ലഭിക്കാനുള്ളത്. സ്കൂൾ ഹെഡ്മാസ്റ്റർമാർ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ഗ്യാസ് സിലിണ്ടർ, പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവയുടെ ചെലവ് ഏറിയിട്ടും സർക്കാർ കരുണ കാട്ടുന്നില്ലെന്ന് ഹെഡ്മാസ്റ്റർമാർ പറയുന്നു. പബ്ളിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം എന്ന പോർട്ടൽ വഴിയാണ് പണം അനുവദിക്കുന്നത്.

ഓ​രോ​ ​കു​ട്ടി​ക്കും​ ​ഉച്ചഭക്ഷണത്തിന് പ്ര​തി​ദി​നം​ ​സ​ർ​ക്കാ​ർ​ ​ഇ​പ്പോ​ഴും​ ​അ​നു​വ​ദി​ക്കു​ന്ന​ത് ​ആ​റ് ​മു​ത​ൽ​ ​എ​ട്ട് ​രൂ​പ​ ​വ​രെയാണ്. അതാണ് കൃത്യമായി ലഭിക്കാത്തത്.​ ​പ്ര​തി​ദി​ന​ ​നി​ര​ക്ക് 15​ ​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം​ ​ഉ​യ​ർ​ന്നി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യി.
സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​സ്‌കൂ​ളു​ക​ളി​​​ലാ​യി​​​ 42​ ​ല​ക്ഷ​ത്തോ​ളം കു​ട്ടി​​​ക​ൾ​ക്കാ​ണ് ​പ​ദ്ധ​തി​​​യു​ടെ​ ​പ്ര​യോ​ജ​നം.
പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള​ ​ജൂ​ൺ,​ ​ജൂ​ലാ​യ് ​മാ​സ​ങ്ങ​ളി​ലെ​ ​ശ​മ്പ​ള​വും​ ​പാ​ച​ക​ച്ചെ​ല​വും​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​ഇ​പ്പോ​ൾ​ ​ന​ൽ​കി​യ​ ​തു​ക.​ ​ഓ​ണ​ത്തി​നു​ശേ​ഷം​ ​തു​ക​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഉ​റ​പ്പ് ​ന​ൽ​കി​യി​രു​ന്നു.​ ​കേ​ന്ദ്ര​വി​ഹി​ത​മാ​യ​ 167.38​ ​കോ​ടി​യും,​ ​സം​സ്ഥാ​ന​ ​വി​ഹി​ത​മാ​യ​ 94.95​ ​കോ​ടി​യും​ ​ചേ​ർ​ത്താ​ണ് 262.33​ ​കോ​ടി​ ​രൂ​പ​ ​ഇ​പ്പോ​ൾ​ ​അ​നു​വ​ദി​ച്ച​ത്.​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ 278​ ​കോ​ടി​ ​രൂ​പ​യാ​ണ് ​കേ​ന്ദ്ര​വി​ഹി​തം ഇ​തി​ൽ​ 110.38​ ​കോ​ടി​ ​രൂ​പ​ ​ഇ​നി​യും​ ​ല​ഭി​ക്കാ​നു​ണ്ട്.

'' ഒരു കുട്ടിക്കുളള വിഹിതം വർദ്ധിപ്പിക്കാതെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. സാധനങ്ങളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ വിഹിതം കൂട്ടി നൽകണം.

സുനിൽകുമാർ, കേരള പ്രൈമറി പ്രവറ്റ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി.

ഒരു കുട്ടിക്ക് അനുവദിക്കുന്നത് എട്ട് രൂപ,

ഭക്ഷണച്ചെലവ് വഹിക്കുന്നത് ഹെഡ്മാസ്റ്റർമാർ