
അടൂർ : പെരിങ്ങനാട് സഹകരണബാങ്കിന്റെ നീതി മെഡിക്കൽ ലാബ് ഇന്ന് അടൂർ വില്ലേജ് ഒാഫീസിന് എതിർവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. പി.ആർ.പി.സി ചെയർമാൻ കെ.പി.ഉദയഭാനു മുൻ ബാങ്ക് ജീവനക്കാരെയും പ്രസിഡന്റുമാരെയും ആദരിക്കും. സഹകരണ മേഖലയുടെ പ്രവർത്തനം ആരോഗ്യമേഖലയിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലാബിന്റെ പ്രവർത്തനം ആരംഭിക്കുന്നതെന്നും ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 7 വരെ ലാബ് പ്രവർത്തിക്കുമെന്നും ബാങ്ക് പ്രസിഡന്റ് റിതൻ റോയി, സെക്രട്ടറി ബിജി ബി.കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.