അടൂർ : നാവിൽ രചിയൂറുന്ന വിഭവങ്ങളുമായി പറക്കോട് ബ്ളോക്കിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സേവിക ഇവന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള രുചിമേളം അടൂർ സെൻട്രൽ ജംഗ്ഷനിൽ തുടങ്ങി. 13ന് സമാപിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.നല്ല ഭക്ഷണ സംസ്കാരം ശീലമാക്കേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷതവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർമാലിക് ലോഗാ പ്രകാശനം ചെയ്തു. പ്രോഡക്ട് സ്റ്റാൾ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷ ദിവ്യാ റജി മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ - ഒാർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, ബി. എൻ. എസ്. ഇ.പി ചെയർപേഴ്സൺ രേഖ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മണിയയമ്മ, സി.ഡി.എസ് അദ്ധ്യക്ഷ എം.വി. വത്സലകുമാരി, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എലിസബത്ത് ജി.കൊച്ചിൽ എന്നിവർ പ്രസംഗിച്ചു. വിവിധ തരത്തിലുള്ള ദോശകൾ, ചിക്കൻ വിഭവങ്ങൾ, കോഴിക്കോടൻ സ്പെഷ്യൽ വിഭവങ്ങൾ, വിവിധ തരത്തിലുള്ള ബിരിയാണി, നാടൻ വിഭവങ്ങൾ,പായസം,നൂഡിൽസ്, ലഘുഭക്ഷണങ്ങൾ എന്നിവ മിതമായ വിലയിൽ ഇൗമേളയിൽ നിന്നും ലഭ്യമാണ്.