അടൂർ : പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനിയുംസ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലനാ അബ്ദുൽ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീര സാഹിബ് അദ്ധ്യക്ഷത വഹിച്ചു.കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ നയത്തെ ക്കുറിച്ച് ചർച്ച നടന്നു. എസ്.അൻവർഷാ, എസ്.താജുദ്ദീൻ, മുരളി കുടശനാട് ,ബിജു ജനാർദ്ദനൻ, ജെ.ആമിന,നിഷാദ് പി.ആർ, പി.സി.ആന്റണി, എന്നിവർ സംസാരിച്ചു.വിദ്യാ വി.എസ് വിദ്യാഭ്യാസ ക്വിസ് നയിച്ചു.