പ​ത്ത​നം​തി​ട്ട : ഇ​ല​ന്തൂർ ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 18, 19, 20 തീ​യ​തി​ക​ളിൽ ന​ട​ക്കും. 18ന് രാ​വി​ലെ 10ന് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര. തു​ടർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തിൽ ​പ​ഞ്ച​ത്ത് പ്ര​സി​ഡന്റ് മേ​ഴ്‌​സി മാ​ത്യു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്റോ ആന്റ​ണി എം.പി കേ​ര​ളോ​ത്സ​വം ഉ​ദ്​ഘാ​ട​നം ചെ​യ്യും. കാ​യി​ക ഇ​ന​ങ്ങൾ 19, 20 തീ​യ​തി​ക​ളിൽ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം, ഞു​ണ്ണി​ക്കൽ സ്​കൂൾ ഗ്രൗ​ണ്ട്, വി.എ​ച്ച്.എ​സ്.ഇ സ്​കൂൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ലാ​മ​ത്സ​ര​ങ്ങൾ ഇ​ല​ന്തൂർ കമ്മ്യൂണി​റ്റി ഹാ​ളി​ലും ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം 20ന് വൈ​കി​ട്ട് 5ന് ഇ​ല​ന്തൂർ ക​മ്മ്യൂ​ണി​റ്റി ഹാ​ളിൽ ന​ട​ക്കും. ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് മേ​ഴ്‌​സി മാ​ത്യു ഉ​ദ്​ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡന്റ് പി.എം. ജോൺ​സൺ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് : 9496042642, 9446913071, 8606451086.