പന്തളം: പന്തളം നഗരസഭ കുടുംബശ്രീ സി.ഡി.എസ് വാർഷികം ഇന്ന് നടക്കും. രാവിലെ 8.30 ന് വിളംബര ഘോഷയാത്ര തോന്നല്ലൂർ ഗവൺമെന്റ് യു.പി സ്‌കൂൾ അങ്കണത്തിൽ നിന്ന് ആരംഭിക്കും. പന്തളം സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോകുമാർ അദ്ധ്യക്ഷത വഹിക്കും. ആന്റോആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. അവാർഡ് വിതരണവും ആദരിക്കലും നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് നിർവഹിക്കും. സി.ഡി.എസ് മെമ്പർ സെക്രട്ടറി ലത റിപ്പോർട്ട് അവതരിപ്പിക്കും. സി.ഡി.എസ് ചെയർപേഴ്‌സൺ രാജലക്ഷ്മി വി.എ.നഗരസഭ വൈസ് ചെയർപേഴ്‌സൺ രമ്യ.യു, സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബെന്നി മാത്യു, സീനാ.കെ ,രാധാ വിജയകുമാർ, അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, അച്ചൻകുഞ്ഞ് ജോൺ, ലസിതാ നായർ, കെ.ആർ. വിജയകുമാർ തുടങ്ങിയവർ സംസാരിക്കും. രണ്ടിന് കുടുംബശ്രീ അംഗങ്ങൾ ബാലസഭ കുട്ടികൾ എന്നിവരുടെ വിവിധ കലാപരിപാടികൾ നടക്കും. 448 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി 4500 ഓളം അംഗങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് ,സി.ഡി.എസ് ചെയർപേഴ്‌സൺ രാജലക്ഷ്മി.വി.എ., ബെന്നി മാത്യു, സീന കെ.രാധാ വിജയകുമാർ ,അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.