12-pdm-brc
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പന്തളം ബി.ആർ.സിയിൽ നടന്ന ജനകീയ ചർച്ച നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാട​നം ചെ​യ്യുന്നു

പന്തളം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പന്തളം ബി.ആർ.സിയിൽ ജനകീയ ചർച്ച നടത്തി. നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അച്ചൻകുഞ്ഞു ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ ഷിഹാബുദ്ദീൻ പദ്ധതി വിശദീകരിച്ചു. ബി.ആർ.സി ബ്ലോക്ക് പ്രോജക്ട് കോ​ഓർഡിനേറ്റർ പ്രകാശ് കുമാർ സ്വാഗതവും തോന്നല്ലൂർ ഗവ. യു.പി സ്‌കൂൾ പ്രഥമാദ്ധ്യാപിക സാബിറ ബീവി നന്ദിയും പറഞ്ഞു.