അടൂർ: ബൈക്കുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. ലോട്ടറി വില്പനക്കാരനായ അടൂർ കക്കോട്ട് ചരുവിളയിൽ എം.ബേബി (58) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 9ന് ഇ.വി വായനശാലയ്ക്ക് സമീപത്തായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7ന് മരിച്ചു. ഭാര്യ: ബദരു. മക്കൾ: സെറീന, മജീദ്. മരുമക്കൾ: നാരായണൻ , മെറീന.