keralotsavam
അങ്ങാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം റാന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്യുന്നു.

റാന്നി : അങ്ങാടി പഞ്ചായത്ത് കേരളോത്സവത്തിന് പ്രൗഢമായ തുടക്കം. ഏഴോലി എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ റാന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി കേരളോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡ് സഹകരണത്തോടെ നടക്കുന്ന കേരളോത്സവം 13ന് സമാപിക്കും. അത്‌ലറ്റിക് വിഭാഗത്തിൽ 12 ഇനങ്ങളിലും ഗെയിംസ് ഇനങ്ങളായ ബാഡ്മിന്റൺ , വോളി ബോൾ 20 x 20 ക്രിക്കറ്റ് ഫുട്ബോൾ എന്നിവയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. പ്രസിഡന്റ ബിന്ദു റെജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എസ് സതീഷ് കുമാർ , ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് , ഭരണ സമിതിയംഗങ്ങളായ അഡ്വ. ജേക്കബ് സ്റ്റീഫൻ , ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, കുഞ്ഞു മറിയാമ്മ, എലനിയാമ്മ ഷാജി, ഷൈനി മാത്യൂസ്, ജെവിൻ കുറിയാക്കോസ്, സിനി അജി ,യൂത്ത് കോ ഓർഡിനേറ്റർ വൈശാഖ് ഗോപിനാഥ് ,സി ഡി എസ് ചെയർ പേഴ്സൺ ഓമന രാജൻ, രാജു തേക്കടയിൽ എന്നിവർ പ്രസംഗിച്ചു.