 
പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കായി ജില്ലാ ഭരണകേന്ദ്രം പത്തനംതിട്ടയിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കളക്ടർ ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. അടൂർ ആർ.ഡി.ഒ ആർ.തുളസീധരൻപിള്ള ക്ലാസുകൾ നയിച്ചു. എ.ഡി.എം ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി.ഗോപകുമാർ, ഡി.എം.ഒ (ആരോഗ്യം) ഡോ.എൽ.അനിതാകുമാരി, ലീഗൽ മെട്രോളജി ഡെപ്യുട്ടി കൺട്രോളർ കെ.ആർ.എബിൻ, ഹുസൂർ ശിരസ്തദാർ ബീന എസ്.ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു.