ചെങ്ങന്നൂർ: മാസ്റ്റർ പ്ലാൻ വിഷയത്തിൽ എം.എൽ.എ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള തന്ത്രമാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് പറഞ്ഞു. മാസ്റ്റർ പ്ലാൻ പൂർണമായും റദ്ദ് ചെയ്യണമെന്ന് ബി.ജെ.പി സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു. ഒന്നരവർഷം മുൻപ് നഗരസഭയിൽ ചർച്ചയ്ക്ക് വന്ന ഈ മാസ്റ്റർ പ്ലാൻ വിഷയത്തിൽ നഗരസഭ ഭരിക്കുന്ന യു.ഡി.എഫും സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫും അറിഞ്ഞില്ലെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഡികളാക്കുന്നതിന് തുല്യമാണ്.
മാസ്റ്റർ പ്ലാൻ വിഷയത്തിൽ യു.ഡി.എഫും സി.പി.എമ്മും ഒരുപോലെ തന്നെ കുറ്റക്കാരാണ്. 5, 6, 7 വാർഡുകളിലെ കൗൺസിലറുമാരെ കൂട്ടിയാണ് സർവേ നടന്നിട്ടുള്ളതെന്ന് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ ഗൗരവകരമാണ്. മാസ്റ്റർ പ്ലാൻ വിഷയത്തിൽ പുന: പരിശോധനയല്ല വേണ്ടത് പൂർണമായും റദ്ദ് ചെയ്യണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.