clock-room
നിലയ്ക്കൽ താൽക്കാലിക പൊലീസ് സ്റ്റേഷന് സമീപം നിർമിക്കുന്ന ക്ളോക്ക് റൂം

നിലയ്ക്കൽ : അയ്യപ്പ ഭക്തർക്ക് വിശ്രമിക്കാൻ നിലയ്ക്കലിൽ ലോക്കർ സൗകര്യങ്ങളോടു കൂടിയ ക്ളോക്ക് റൂം നിർമ്മിക്കുന്നു. താഴത്തെ നിലയിലും ഒന്നാംനിലയിലുമായി ഒരേ സമയം അൻപതിലേറെ പേർക്ക് വിശ്രമിക്കാം. ടോയ്ലറ്റ് സൗകര്യവുമുണ്ട്. കേന്ദ്ര പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 1.16 കോടിയുടെ പദ്ധതി. ആഗസ്റ്റിൽ നിർമ്മാണം തുടങ്ങി. അടുത്ത മാർച്ചിന് മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിശ്രമകേന്ദ്രവും ഹാളും ക്ളോക്ക് റൂമിലുണ്ട്. നിലയ്ക്കൽ താൽക്കാലിക പൊലീസ് സ്റ്റേഷന് മുൻവശത്തായാണ് ക്ളോക്ക് റൂം.

നിലയ്ക്കൽ ഹെലിപ്പാഡിന് സമീപം തീർത്ഥാടന കാലത്ത് ജീവനക്കാർക്ക് താമസിക്കാനുള്ള ഡോർമെറ്ററി ബ്ളോക്കിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. കോൺക്രീറ്റിംഗ് പൂർത്തിയായി. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഡോർമെറ്ററി അനുവദിക്കുന്നത്. എട്ട് ബ്ലോക്കുകളും ഒരു കാന്റീനും ചേർന്നതാണ് ഡോർമെറ്ററി. ഒരു ബ്ളോക്കിൽ നൂറ് പേർക്ക് താമസിക്കാം. പ്രത്യേകം ടോയ്ലറ്റ് ബ്ളോക്കുമുണ്ട്. ശബരിമല മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് സംസ്ഥാന സർക്കാരാണ് തുക അനുവദിച്ചത്. 12.41 കോടിയുടേതാണ് പദ്ധതി.

'' രണ്ടു പദ്ധതികളു‌ടെയും നിർമ്മാണം ദ്രുതഗതിയിൽ നടക്കും.

അടുത്ത മാർച്ചിന് മുൻപ് തുറന്നുകൊടുക്കും.

ദേവസ്വം ബോർഡ് അധികൃതർ

ചെലവ്

ക്ളോക്ക് റൂം : 1.16 കോടി രൂപ

ഡോർമെറ്ററി ബ്ളോക്ക് : 12.41 കോടി രൂപ