ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ ടൗൺശാഖയുടെ വിശേഷാൽ പൊതുയോഗം 13ന് വൈകിട്ട് 3ന് ശാഖാ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണം നടത്തും. അംഗങ്ങൾ കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.