 
പന്തളം: പന്തളം കുരമ്പാല സ്വദേശി മനോജിന് പക്ഷികൾ എന്നാൽ കൗതുകം മാത്രമല്ല ജീവനാണ്. കാരണം പക്ഷികൾക്കായി മനസും കണ്ണും കാതുമൊക്കെ സമർപ്പിച്ചാണ് കുരമ്പാല തെക്ക് പുത്തൻവീട്ടിൽ മനോജ് ജീവിക്കുന്നത്. നിരവധി വിദേശപക്ഷികളാണ് മനോജിന്റെ വീട്ടിലെ കൂടുകളിൽ ഉള്ളത്. ചെറിയ ലൗ ബേഡ്‌സ് മുതൽ വലിയ മക്കാവ് തത്ത വരെ നീളുന്ന പക്ഷികളാണ് ഇവിടെ ഉള്ളത്. കിളിയെ വളർത്തുന്നതിനും അതിനു ഭക്ഷണം നൽകുന്നതും മനോജും കുടുംബവും നേരിട്ടാണ്. പഞ്ചവർണ്ണതത്ത മുതൽ ചാരപ്പക്ഷികൾ വരെ കൂട്ടത്തിൽ ഉണ്ട്. രണ്ട് സെറ്റ് ചെറിയ കിളികളുമായി 2016 17ലാണ് കിളി വളർത്തൽ മനോജ് ആരംഭിക്കുന്നത്.അമേരിക്കയിൽ കാണപ്പെടുന്ന പഞ്ചവർണതത്ത ഇനത്തിൽപ്പെട്ട ഗ്രീൻ വിങ്ങ് മക്കാവോ, ചാര തത്ത എന്നറിയപ്പെടുന്ന ആഫ്രിക്കൻ ഗ്രേ പാരറ്റ്, തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന എല്ലോ ക്രൗൺഡ് ആമസോൺ, ബ്രസിലിലും അർജന്റീനയിലും കാണപ്പെടുന്ന കൊണൂർ തുടങ്ങിയവ മനോജിന്റെ വീട്ടിലെ പക്ഷിഗണത്തിലെ ചിലതാണ്. മനോജിന്റെ അമ്മ ജാനകിയമ്മയും ഭാര്യയായ ദീപ മനോജും മക്കളായ അനഘയും ആരാധ്യയും പക്ഷിവളർത്തലിന് മനോജിന് എല്ലാ പിന്തുണയും നൽകുന്നു.