തിരുവല്ല : എസ്.എൻ.ഡി.പിയോഗം 1010 വെൺപാല ശാഖയിലെ ശ്രീനാരായണ കുടുംബസംഗമം ഇന്നും നാളെയും നടക്കും. ഇന്ന് വിവിധ കലാകായിക മത്സരങ്ങളും ബോധവത്കരണ ക്ളാസുകളും നടക്കും. മത്സരങ്ങൾ പാെലീസ് സർക്കിൾ ഇൻസ്പെക്ടർ സൈജുനാഥ് ഉദ്ഘാടനം ചെയ്യും. ട്രാഫിക്ക് ബോധവത്കരണ ക്ളാസ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി.ബിജുവും ലഹരി വിരുദ്ധ ക്ളാസ് ശ്രീകുമാർ ചെങ്ങന്നൂരും ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9ന് അനുഗ്രഹ പ്രഭാഷണം. സ്വാമി കൈവല്യാനന്ദ സരസ്വതി. 10ന് ഡോ.എം.എം. ബഷീറിന്റെ പ്രഭാഷണം. വൈകിട്ട് നാലിന് പൊതുസമ്മേളനം യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രാജേഷ് തമ്പി അദ്ധ്യക്ഷനായിരിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സമ്മാനദാനം നിർവഹിക്കും.