lc
മാസ്റ്റർ പ്ലാനെതിരെ സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമ്മേളനം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ടൗൺ മാസ്റ്റർ പ്ലാൻ 2021-2041 പദ്ധതിയിൽ മംഗലം വാഴാർമംഗലം 5, 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് നിർമ്മാണ പ്രവർത്തനമോ ഭൂവിനിയോഗമോ നടപ്പിലാക്കാൻ കഴിയാത്ത തരത്തിൽ അതി ദുരന്തബാധിത പ്രദേശമായി മാറ്റിയ ചെങ്ങന്നൂർ നഗരസഭാ കൗൺസിലിന്റെ ഏകപക്ഷീയവും അശാസ്ത്രീയവും ആയ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം.കെ.മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജി അജീഷ് കെ.എൻ രാജീവ്, അഡ്വ.എ രമേശ്, സന്തോഷ് പീടികയിൽ, എ.ജി ഷാനവാസ്, പി.ഡി സുനീഷ് കുമാർ, അഡ്വ.വിഷ്ണു മനോഹർ, കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.