 
മണക്കാല : അടൂർ ഗോപാലകൃഷ്ണൻ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു. ഒരു മണിക്കൂറിലേറെ ഉപരോധം നീണ്ടു. കനത്ത മഴയെ അവഗണിച്ചായിരുന്നു ഉപരോധ സമരം. ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിലുണ്ടായിരുന്ന റോഡ് പിടിച്ചെടുക്കാൻ കാട്ടിയ ജാഗ്രത നിർമ്മാണ പ്രവർത്തിയിലും പഞ്ചായത്ത് കാട്ടണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. റോഡ് നവീകരണം ഉടനടി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ഉപരോധ സമരം കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിനോ പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, പഴകുളം ശിവദാസൻ ,ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ , ജയകൃഷ്ണൻ പള്ളിക്കൽ, ഫെന്നി നൈനാൻ , മണക്കാല പൊന്നച്ചൻ ,ഷാജി തെങ്ങുവിള, അഡ്വ.ഡി.രാജീവ്, ജോയി മണക്കാല, മനു തയ്യിൽ, സാജൻ തടത്തിൽ, ജയപ്രകാശ്, ചാർളി ഡാനിയേൽ , ടിനു കൊടുമൺ , വിഷ്ണു പള്ളിക്കൽ, റോസന്മ ഡാനിയേൽ ,അംബരീഷ് തെക്കേക്കര, അനീഷ് ബാബു, ജോസ് ഏനാത്ത്, ശ്രീരാജ് ഈരിക്കൽ എന്നിവർ പ്രസംഗിച്ചു.