accid

അടൂർ : എം.സി റോഡിൽ വടക്കടത്ത്കാവ് അറപ്പുരപ്പടി എം.എം.ഡി.എം ഐ.ടി.സിക്ക് സമീപം ടയർ പഞ്ചറായി നിറുത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റു.

മസ്ക്കറ്റിലേക്ക് പോയ സഹോദരൻ പ്രഫൽ കുമാറിനെ തിരുവനന്തപുരം എയർപോർട്ടിലാക്കി മടങ്ങിയ വല്ലന കിഴക്കേക്കരയിൽ പത്മേഷ് (38), ഭാര്യ ടിനു (30), മാതാവ് രാധ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു അപകടം. നാട്ടുകാർ മൂവരെയും അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്മേഷായിരുന്നു കാർ ഒാടിച്ചിരുന്നത്.