gol
​സം​സ്ഥാ​ന​ ​കാ​യി​ക​ ​വ​കു​പ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​വ​ൺ​ ​മി​ല്യ​ൺ​ ​ഗോ​ൾ​ ​മ​ത്സ​രം​ ​ജി​ല്ലാ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​ഗോ​ള​ടി​ച്ച് ​ ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുന്നു

പത്തനംതിട്ട : ലോകകപ്പ് ഫുട്‌ബാൾ മേളയുടെ പ്രചാരണാർത്ഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ മത്സരം ജില്ലാ സ്റ്റേഡിയത്തിൽ മന്ത്രി വീണാജോർജ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
കാൽപ്പന്ത് കളിയുടെ ആരവത്തിലേക്ക് ലോകം കാതോർക്കെ, ഫുട്‌ബാൾ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റിയിരിക്കുകയാണ്. അടിസ്ഥാനപരമായ പരിശീലനം മുതൽ മികവുള്ള താരങ്ങളെ വാർത്തെടുക്കുന്നതിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ഫുട്‌ബാൾ പരിശീലനം നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ഡിവൈ.എസ്.പി എസ്.നന്ദകുമാർ, കോച്ച് കെ.ടി ജോർജ്, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അമൽ തുടങ്ങിയവർ പങ്കെടുത്തു.