അടൂർ: ബൈബിൾ മലയാളത്തിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയ കായംകുളം ഫിലിപ്പോസ് റമ്പാൻ കേരളത്തിന്റെ സാംസ്കാരിക നവോത്ഥാന രംഗത്ത് നിർണായക പങ്ക് വഹിച്ച വ്യക്തിയാണന്ന് ഡോ.തോമസ് മാർ തിമോത്തിയോസ് പറഞ്ഞു.കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന്റെ ഭാഗമായി കായംകുളം ഫിലിപ്പോസ് റമ്പാന്റെ 210-ാം ശ്രാദ്ധപെരുന്നാൾ ദിനത്തിൽ നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ഫാ.ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പ്രൊഫ.ഡി.കെ.ജോൺ, ജെൻസി കടവുങ്കൽ, ഫാ. മാത്യൂസ് പ്ലാവിളയിൽ,ഫാ തോമസ് മുട്ടുവേലിൽ, ഫാ.ജോൺ.സി വർഗീസ് ഫാ.ജോൺതോമസ്, ഫാ.ജോൺജോർജ്,ട്രസ്റ്റി കെ.എം.വർഗീസ്, സെക്രട്ടറി ഷിബു ചിറക്കരോട്ട്,രെജി ഫിലിപ്പ്,ബേബി ജോൺ, അലൻ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.