മല്ലപ്പള്ളി : എസ്.എൻ.ഡി.പി യോഗം കുളത്തൂർ 51 -ാം ശാഖയുടെ ആഭിമുഖ്യത്തിൽ 25, 26, 27 തീയതികളിൽ ഒന്നാമത് ശ്രീ നാരായണ കൺവെൻഷൻ നടക്കും. രഞ്ചു അനന്തഭദ്രത്ത് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും . 25 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 8 ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം 10 ന് നടക്കുന്ന സമ്മേളനത്തിൽ എരുമേലി യൂണിയൻ കൺവീനർ എം.വി അജിത്ത്കുമാർ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ അദ്വൈതാനന്ദ തീർത്ഥ സ്വാമി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ കെ.ബി ഷാജി സംഘടനാസന്ദേശം നൽകും, യൂണിയൻ ജോയിന്റ് കൺവീനർമാരായ ജി.വിനോദ്, സന്തോഷ് കുമാർ ,എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ആർ. വിശ്വനാഥൻ, കെ.എ.രവികുമാർ , ഷിൻ ശ്യാമളൻ, സുജാതാ ഷാജി, ശാഖാ ഭാരവാഹികളായ രമാ ബാലചന്ദ്രൻ ,കെ.ആർ.സൗമിനി, സന്തോഷ് .റ്റി.ആർ, സുജാ സുരേന്ദ്രൻ , പി.പി. ബാലചന്ദ്രൻ എന്നിവർ പ്രസംഗിക്കും. 1 ന് അന്നദാനം . വൈകിട്ട് 6 ന് ദീപാരാധന, വിശേഷാൽ പൂജ,ദീപക്കാഴ്ച . ശിവഗിരി മഹാസമാധിമന്ദിര സ്മൃതി എന്ന വിഷത്തെ ആസ്പദമാക്കി 6.30 ന് രാജീവ് കൂരോപ്പാട പ്രഭാഷണം നടത്തും. ഇ.ജി.രാധാകൃഷ്ണൻ, ഇ .ആർ .രമണി എന്നിവർ പ്രസംഗിക്കും. 26 ന് രാവിലെ 6 ന് ഗുരുപൂജ,ലക്ഷ്മി പൂജ. 8ന് മഹാ മൃത്യുഞ്ജയ ഹോമം 10 ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി . സമകാലിക ജീവിതത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസക്തി എന്ന വിഷയത്തെപ്പറ്റി 10.30 ന് എരുമേലി യൂണിയൻ ചെയർമാൻ എം.ആർ. ഉല്ലാസ് പ്രഭാഷണം നടത്തും. രവീന്ദ്രൻ കെ. എൻ , ആർ.അനീഷ് കുമാർ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 1 ന് അന്നദാനം. 4 ന് ശാരദ പൂജ .6 ന് ദീപാരാധന, ദീപക്കാഴ്ച .6.30 ന് ശ്രീനാരായണ ധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തെപ്പറ്റി ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പ്രഭാഷണം നടത്തും. കമ്മിറ്റിയംഗം ലീലാമ്മ നന്ദി പറയും. 27 ന് രാവിലെ 6.30 ന് ഗുരുപൂജ, ലക്ഷ്മി പൂജ, ഗുരു പുഷ്പാഞ്ജലി. 9 ന് വിശ്വ ശാന്തി വഹനം. 12.30 ന് ഗുരുപൂജ , ഗുരു പുഷ്പാഞ്ജലി. 1 ന് അന്നദാനം 4 ന് മുതിർന്ന അംഗങ്ങളെ ആദരിക്കൽ. 5 ന് സർവൈശ്വര്യ പൂജ . 6.15 ന് ദീപാരാധന, ദീപക്കാഴ്ച. അജിതകുമാരി സി.ജെ നന്ദി പറയും. . 7 ന് മംഗളാരതി