 
മല്ലപ്പള്ളി :തിരുവനന്തപുരം കോർപ്പറേഷനിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെയും ഇതിനെതിരെ ഉപരോധസമരം നടത്തിയ
യുവമോർച്ച പ്രവർത്തകർക്കും , ബി.ജെ.പി സംസ്ഥാനഅദ്ധ്യക്ഷൻ കെ.സുരേന്ദ്രനും നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് ബി.ജെ.പി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ പ്രകടനവും ധർണയും നടന്നു.മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ്കുമാർ വടക്കേമുറി ഉദ്ഘാടനം ചെയ്തു. സി.വി ജയൻ ചെങ്കല്ലിൽ, വിനോദ് വേളൂർക്കാവിൽ, സന്തോഷ് മാന്താനം, ഉണ്ണികൃഷ്ണപിള്ള മുതുമരത്തിൽ എന്നിവർ സംസാരിച്ചു.