athira
ആതിര

പത്തനംതിട്ട : തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ കഴിഞ്ഞ ദിവസം കാണാതായ ആതിര സന്തോഷി (20) ന്റെ മൃതദേഹം അച്ചൻകോവിലാറ്റിലെ അഴൂർ വേലൻകടവിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയോടെയാണ് ആതിരയെ വീട്ടിൽ നിന്ന് കാണാതായത്. ഞാൻ പോവുകയാണ്, വണ്ടി പാലത്തിൽ കാണുമെന്നുള്ള കുറിപ്പ് കണ്ടെത്തിയിരുന്നു. പ്രമാടം പാറക്കടവ് പാലത്തിൽ ആതിരയുടെ സ്കൂട്ടർ കണ്ടെത്തിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ആതിരയുടെ ആഭരണങ്ങളും മൊബൈൽ ഫോണും വീട്ടിൽ ഉപേക്ഷിച്ചിരുന്നു.

ഒരു യുവാവ് അത്യാസന്ന നിലയിലാണെന്നും ഇനി എനിക്ക് ജീവിക്കാൻ യോഗ്യതയില്ലെന്നും ആതിര എഴുതിയ കത്തിലുണ്ട്. മാതാവ്: സീമ, സഹോദരി : അമ്പിളി.