പന്തളം മഹാദേവക്ഷേത്രത്തിലെ മഹാമൃത്യുഞ്ജയ ഹോമത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് യജ്ഞസമർപ്പണം ഇന്ന് നടക്കും. ഇന്നലെ നടന്ന ശാസ്താവിന് വിശേഷാൽ പൂജയും നെയ്യഭിഷേകവും ദർശിക്കാൻ ധാരാളം ഭക്തർ എത്തിയിരുന്നു. യജ്ഞമണ്ഡപത്തിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്തിൽ നിരവിധി ഭക്തർ പങ്കെടുത്തു. വൈകിട്ട് സപ്ത മാതൃപൂജയും ഭഗവതിസേവയും നടന്നു.
ഇന്ന് രാവിലെ ആറുമണിക്ക് ആയിരത്തിയെട്ടു നാളികേരക്കൂട്ടിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. രാവിലെ 7.30ന് മൃത്യുഞ്ജയ രുദ്ര പൂജയും തൊട്ടു ജപവും നടക്കും. അതിനുശേഷം ഗജ പൂജയും ആനയൂട്ടും . പനയ്ക്കൽ നീലകണ്ഠനാണ് ഗജപൂജയ്ക്ക് എത്തുന്ന കരിവീരൻ.
തുടർന്ന് കളഭകലശ പൂജ, പാണി സമ്പൂർണ്ണ കളഭാഭിഷേകത്തോടെ കൂടിയ ഉച്ചപൂജ. മഹാചതുശത നിവേദ്യം, ഉച്ച ശ്രീബലി എഴുന്നെള്ളത്ത്. ശിവസഹസ്രനാമജപത്തിനും ദീപാരാധനയ്ക്കും ശേഷം യജ്ഞ സമർപ്പണവും തുടർന്ന് പ്രസാദവിതരണവും സമൂഹസദ്യയും നടക്കും.