പന്തളം: ഉള്ളന്നൂർ വിളയാടിശേരി ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ആയില്യം പൂജയും കാവിൽ നൂറുംപാലും ബുധനാഴ്ച രാവിലെ 9 ന് ശിവശർമ്മൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.

കുളനട :ചാങ്ങിഴേത്ത് പൗവ്വത്ത് കാവ് ദേവീ ക്ഷേത്രം വക. തോന്നല്ലർ പൗവ്വത്തുകാവ് സർപ്പക്കാവിലെ സർപ്പ പൂജയും നൂറും പാലും ബുധനാഴ്ച അഡ്വ: രതീഷ് ശശി തന്ത്രിയുടെയും, ക്ഷേത്രമേൽശാന്തി മദനൻ പോറ്റി യുടെയും കാർമ്മികത്വത്തിൽ നടത്തും. രാവിലെ 5. 30ന് അഷ്ടദ്രവ്യ ഗണപതി ഹോമം ,അഭിഷേകം, പത്തിന് കലശപൂജ. കലശാഭിഷേകം ,നൂറും പാലും ,നാഗപൂജ, നാഗാർച്ചന , ഒന്നിന് അന്നദാനം