പന്തളം : അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ പ്രതിരോധം തീർക്കാൻ സ്ത്രീശക്തികൾക്ക് കഴിയുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പന്തളം നഗരസഭയുടെ കുടുംബശ്രീ സി.ഡി.എസ് വാർഷികം പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ 45 ലക്ഷത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങൾ വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കുടുംബശ്രീ വഴി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സ്ത്രീകൾക്ക് കഴിഞ്ഞു. കുടുംബശ്രീ കേരളത്തിലെ സ്ത്രീകൾ ചാലക ശക്തിയായി മാറ്റിയതായും വീണാ ജോർജ് പറഞ്ഞു. പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ്.സെക്രട്ടറി ലത.സി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ രമ്യ.യു, നഗരസഭസ്ഥിരം സമിതി അംഗങ്ങളായ ബെന്നി മാത്യു, സീന.കെ, രാധ വിജയകുമാർ ,അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ, ലസിതാ നായർ നഗരസഭ കൗൺസിൽമാരായ കെ.ആർ.വിജയകുമാർ ,സൗമ്യ സന്തോഷ് ,സുനിതാ വേണു, ശ്രീദേവി, പുഷ്പലത പി.കെ, കെ.ആർ. രവി ,എച്ച്. സക്കീർ ,ഷെഫീൻ റജീബ് ഖാൻ ,ശ്രീലേഖ .ആർ ,കെ.വി.പ്രഭ, കോമളിവല്ലി.ജെ, ഉഷാ മധു,അജിതകുമാരി പി.ജി,രാജേഷ് കുമാർ .ജി, അംബിക രാജേഷ്, ബിന്ദുകുമാരി, ശോഭനകുമാരി,മഞ്ജുഷ സുമേഷ്,സൂര്യ.എസ്.നായർ, രശ്മി രാജീവ്, പന്തളം മഹേഷ്, രത്ന മണി സുരേന്ദ്രൻ,.കിഷോർ കുമാർ, റ്റി.കെ സതി, എസ്.അരുൺ, അഭിലാഷ്ദി വാകരൻ, അനിതാ കുമാരി എന്നിവർ സംസാരിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ രാജലക്ഷ്മി വി.എ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സിനി മോട്ടിലാൽ നന്ദിയും പറഞ്ഞു.അവാർഡ് വിതരണവും ആദരിയ്ക്കലും മന്ത്രി നിർവഹിച്ചു.കുടുംബശ്രീ അംഗങ്ങൾ, ബാലസഭ കുട്ടികൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.