പത്തനംതിട്ട: കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗനിർണയ ക്യാമ്പും ബോധവത്കരണ പരിപാടികളും നടത്തുന്നു. നാളെ രാവിലെ 10.30 മുതൽ എംജി ബ്ലോക്ക് ഗ്രൗണ്ട് ഫ്‌ളോറിലാണ് ക്യാമ്പ് . പ്രമേഹ രോഗ ചികിത്സാ വിഭാഗത്തിലെ വിദഗ്ദ്ധർ നേതൃത്വം നൽകും. സൗജന്യ രക്ത പരിശോധനകൾക്കും സംശയനിവാരങ്ങൾക്കും അവസരമുണ്ട്. ഫോൺ -9562501213, 7034440225. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ക്യാമ്പിൽ പങ്കെടുക്കാം.