കൊടുമൺ :ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊടുമൺ കിഴക്ക് പാലവിളയിൽ ജോസ് ( 62 ) മരിച്ചു. കുടുംബവഴക്കിനെ തുടർന്ന് സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രക്ഷിക്കാൻ ശ്രമിച്ച ഭാര്യ ഓമന (55 ) പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. വെള്ളിയാഴ്ച വൈകിട്ട് 4 .30ന് വീട്ടിൽ വച്ചാണ് സംഭവം .
വീടിന്റെ അടുക്കള ഭാഗത്ത് വച്ച് ജോസ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു : മക്കൾ: ജിത്തു ജോസ്, ജോബി ജോസ്.