ചെങ്ങന്നൂർ: എം.സി. റോഡിൽ കണ്ടെയ്നർ ലോറി റെയിൽവെ മേൽപ്പാലത്തിൽ കുടുങ്ങി ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 3.30 നാണ് തിരുവല്ല ഭാഗത്തു നിന്ന് ചെങ്ങന്നൂരിലേക്ക് ചരക്കുമായി വന്ന ലോറി എം.സി. റോഡിൽ പുത്തൻ വീട്ടിൽപ്പടിക്കു സമീപമുള്ള റെയിൽവെ മേൽപ്പാലത്തിന്റെ ബീമിൽക്കുടുങ്ങിയത്. നിശ്ചിത പരിധിയിൽ കൂടുതൽ ഉയരമുള്ള വാഹനങ്ങൾ കടന്നു പോകാതിരിക്കാൻ മേൽപ്പാലത്തിനു സമീപം റെയിൽവെ സ്ഥാപിച്ച ബീമിലാണ് ലോറി കുടുങ്ങിയത്. ഇതേ തുടർന്ന് വാഹന ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. . ലോറിയും ബീമുമായുള്ള തടസം മാറ്റാൻ അര മണിക്കൂറിലേറെ ഡ്രൈവറും നാട്ടുകാരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് ട്രാഫിക് പൊലീസിന്റെ നിർദ്ദേശം അനുസരിച്ച് ലോറിയുടെ മുൻ ചക്രങ്ങളിലെ കാറ്റ് അഴിച്ചുവിട്ട് ലോറി പിന്നിലേക്ക് എടുക്കുകയായിരുന്നു.